ചന്ദ്രിക കേരളത്തിലെ ഒരു ഗ്രാമത്തിലെ ചായക്കടക്കാരിയാണ്. നാട്ടുപുറംകാരിയായ ചന്ദ്രിക ഉപജീവനം നടത്തിവന്നിരുന്നത് ചായകടയില്‍ നിന്ന് ഉള്ള വരുമാനം കൊണ്ടായിരുന്നു.
ചായക്കടയില്‍ നാട്ടുകാര്യങ്ങളും വിശേഷങ്ങളും പറഞ്ഞ് ഇരിക്കുന്ന കുറച്ചു ആളുകള്‍ ഇരിപ്പുണ്ട്. അവിടെ അവരുടെ അടുത്ത ഇരുന്ന് ചായ കുടിക്കുന്ന രണ്ട് അതിഥി തൊഴിലാളികള്‍.
ഒരു ദിവസം കടയില്‍ ആഹാരം കഴിച്ചു കൊണ്ടിരുന്ന ഒരാള്‍ പറഞ്ഞു
“അറിഞ്ഞോ തെങ്ങ് കയറ്റക്കാരന്‍ രാജന്‍റെ മകനെ കന്ജാവ് കേസില്‍ പോലിസ് പിടിച്ചു.”
ഇത് കേട്ട് അടുത്തിരുന്ന ആഹാരം കഴിച്ചു കൊണ്ടിരിക്കുന്ന ആള്‍ പറഞ്ഞു.
“ അല്ലെങ്കിലും ശരിയ ഈ തെങ്ങ് കയറ്റക്കാരന്‍റെയും ചായക്കടക്കാരറെയും മക്കള്‍ എല്ലാം ഇങ്ങനെ ഒക്കെയാണ്.”
അത് കേട്ട് ചന്ദ്രികയുടെ മനസ്സ് തകര്‍ന്നു.
താന്‍ ഇത്രയും കഷ്ടപ്പെട്ടിട്ടും തന്‍റെ മകന്‍റെ ഭാവി ഇങ്ങനെയകുമോ?. എന്ന് ആലോചിച്ചു ചന്ദ്രികയുടെ മനസ്സ് തകരുന്നു
ഇതേ സമയം ചന്ദ്രികയുടെ കൊച്ചു മകന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് ആയ കല്‍പക് അവനെ തിരക്കി ചായ കടയില്‍ എത്തുന്നു …..രണ്ടു പേരും എന്നും ഒരുമിച്ചു ആണ് സ്കൂളില്‍ പോകുന്നത് ….കല്‍പകിനെ കണ്ടതും ചന്ദ്രിക പറഞ്ഞു
“ഓ എത്തിയല്ലോ …. കഴിഞ്ഞാഴ്ച്ചത്തെ ഒരു കൊല പഴം നീ ആ തിന്ന് തിര്‍ത്തത്…”
ഇത് കേട്ട് പഴക്കുലയില്‍ നിന്ന് പഴം ഇരിഞ്ഞ് കൊണ്ട് കല്പക് പിറുപ്പിറുത്തു…
“ ഓ… പിന്നെ അവനെ സഹിക്കുന്നതിന്‍റെ കൂലിയാണ് എന്ന് കരുതിയാല്‍ മതി”
ഇതും പറഞ്ഞ് ചായകടയിലെ ഒരു ബെഞ്ചില്‍ ഇരുന്ന് പഴം കഴിക്കുന്ന സമയം… തൊട്ടടുത്ത് ഇരുന്ന് ആഹാരം കഴിച്ച് കൊണ്ടിരുക്കുന്ന ഒരാള്‍ പരിഹാസത്തോടെ അവനോട് ചോദിച്ചു.
“ എടാ… ചെറുക്കാ നല്ല തട്ടാണല്ലോ. ഇത് എങ്ങോട്ടാ പോണേ…”
ഇത് കേട്ടതും അവിടെ ചായ കുടിച്ചുക്കൊണ്ട് ഇരുന്ന അതിഥി തൊഴിലാളി പറഞ്ഞു
“ എന്നിട്ട് ,സേട്ടന്‍ എന്താ സേട്ടാ ഇങ്ങനെ ഇരിക്കുന്നെ.”
ഇത് കേട്ട് അവിടെ ഉള്ള എല്ലാവരും ചിരിക്കുന്നു.
അതെ സമയം കിച്ചുവിനെ കാണാത്തതിനാല്‍ കല്പക് അകത്തേക്ക് നോക്കി ഉറക്കെ വിളിച്ച് പറയുന്നു.
“ ടാ കിച്ചുവേ പെട്ടെന്ന് വാ… ”
അപ്പോള്‍ അകത്ത് നിന്ന് കിച്ചുവിന്‍റെ മറുപടി
“ ദേ വരുന്നെടാ.”
ഇതും പറഞ്ഞ കിച്ചു ബാഗ് എല്ലാം എടുത്ത് പുറത്തേക്ക് വന്നതിനു ശേഷം കല്‍പകിനോട് പറഞ്ഞു
“എടാ വാ പോവാം”.
ഇതും പറഞ്ഞു രണ്ടു പേരും ഒരുമിച്ചു സ്കൂളിലേക്ക് പോകാന്‍ ഒരുങ്ങുന്നു.
ഉടനെ തന്നെ കല്പക് പഴക്കുലയില്‍ നിന്ന് ഒരു പഴം കൂടി ഇരിഞ്ഞ് എടുക്കുന്നു. അത് കണ്ട് ചന്ദ്രിക അവനെ വഴക്കു പറയുന്നുണ്ടെങ്കിലും അവൻ അത് കാര്യമാക്കാതെ പെട്ടന്ന് തന്നെ തന്നെ സ്കൂളിലേക്ക് പോകുന്നു
സ്കൂളില്‍ സെക്കന്‍റെ് ബെല്‍ അടിച്ചു. എങ്ങും സ്കൂള്‍ കുട്ടികളുടെ കലപില ശബ്ദം കേള്‍ക്കാം. കിച്ചുവിന്‍റെ കണക്ക് ടീച്ചറാണ് സുനിതാ ടീച്ചര്‍. അവരെ എല്ലാം കുട്ടികള്‍ക്ക് പേടിയാണ്. കിച്ചു ബുക്ക് എടുത്ത് രാവിലെ വരച്ച പടത്തിന്‍റെ ബാക്കി വരയ്ക്കുന്നു. അപ്പോഴാണ് ടീച്ചര്‍ എന്തോ ചെയ്തുകൊണ്ടിരിക്കുന്ന കിച്ചുവിനെ ശ്രദ്ധിക്കുന്നു.
“ കിച്ചു, കിച്ചു”
അവന്‍ പെട്ടെന്ന് ചാടി എണീറ്റു.
“യെസ് മിസ്”
സുനിത ടീച്ചര്‍ അവനോട് ബോര്‍ഡില്‍ എഴുതിയിരിക്കുന്ന ചോദ്യത്തിന് ഉത്തരം എഴുതാന്‍ പറഞ്ഞു.
കിച്ചു ഉത്തരം എഴുതാന്‍ വേണ്ടി മാര്‍ക്കര്‍ എടുത്ത് തുറക്കുകയും, മാര്‍ക്കറിന്‍റെ മണത്തില്‍ എന്തോ ആകര്‍ഷണത്തില്‍ എന്ന പോലെ അവന്‍ നിന്നു. ഒന്നും ചെയ്യാതെ നില്‍ക്കുന്ന കിച്ചുവിനെ കണ്ട് ടീച്ചര്‍ക്ക് ദേഷ്യം വരുന്നു.
സുനിതാ ടീച്ചര്‍ “Get Out”
അങ്ങനെ ക്ലാസിന്‍റെ പുറത്ത് നില്‍ക്കുമ്പോഴാണ് ദുരെ നിന്ന് അവന്‍റെ ഏറ്റവും പ്രിയപ്പെട്ട ടീച്ചറായ ആതിര ടീച്ചര്‍ നടന്ന് വരുന്നത് കിച്ചു കണ്ടത്. ആതിര ടീച്ചറിന് കിച്ചുവിനെ നല്ല കാര്യമാണ്… കിച്ചുവിനും.. ടീച്ചര്‍ കിച്ചുവിന്‍റെ അടുത്ത് വന്നതിന് ശേഷം സ്നേഹത്തോടെ ചോദിച്ചു.
“എന്ത് പറ്റി മോനെ കിച്ചു “
കുറച്ച് നേരം തലകുനിച്ച് നിന്നതിന് ശേഷം പതുക്കെ തല ഉയര്‍ത്തി കൊണ്ട് പറഞ്ഞു.
“ബോര്‍ഡില്‍ ഉത്തരം എഴുതാന്‍ പറഞ്ഞു, പറ്റിയില്ല അതാ…”
കിച്ചുവിന്‍റെ കണ്ണില്‍ നിന്ന് ഒഴുകിയിറങ്ങിയ കണ്ണുനീര്‍ തുടച്ച് കൊണ്ട് ടീച്ചര്‍ പറഞ്ഞു.
“ സാരമില്ലട്ടോ … അല്ലെങ്കിലും ഈ കണക്കോന്നും എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റിയ വിഷയം അല്ല വരില്ല അതോര്‍ത്ത് മോന്‍ ഇനി വിഷമിക്കേണ്ട. ടീച്ചര്‍ ചെല്ലട്ടെ കുറച്ചു ജോലി ഉണ്ട്.”
ഇത്രയും പറഞ്ഞ് അവന്‍റെ കവിളില്‍ തലോടിയ ശേഷം ടീച്ചര്‍ നടന്ന് നിങ്ങുന്നു.
സ്കൂള്‍ വിട്ട് കല്പകുമായി നടന്ന് പോകുന്ന കിച്ചു പെട്ടന്നാണ്, കുറച്ചു ചേട്ടന്‍മാര്‍ വഴിവക്കത്ത് ഇരുന്നു വര്‍ത്തമാനം പറയുന്നത് കണ്ടത്. അവന്‍ കൈ ഉയര്‍ത്തി ചേട്ടന്‍മാരെ വിളിച്ചു.
അവരില്‍ ഒരാള്‍ വിളിച്ചു പറഞ്ഞു.
“ഇങ്ങോട്ട് വന്നെടാ കിച്ചു”
അവര്‍ കല്പകിനെയും കിച്ചുവിനും സിപ്അപ്പ് വാങ്ങി കൊടുക്കുന്നു.
കിച്ചു അവരോട് ക്ലാസ്സില്‍ നടന്ന കാര്യങ്ങളും പറഞ്ഞു കേള്‍പ്പിച്ചു. ലഹരിക്കടിമകളായ അവര്‍ ആ അവസരം മുതലെടുത്ത് കിച്ചുവിനോടും കല്പകിനോടുമായി പറഞ്ഞു.
“ എടാ മാര്‍ക്കറില്‍ ഒക്കെ എന്തിരിക്കുന്നു വേറയും ഒത്തിരി സാധനങ്ങള്‍ ഉണ്ട്”.
ഇരുവരും മുഖത്തോട് മുഖം നോക്കി അങ്ങ്യം കാണിച്ചതിന് ശേഷം കിച്ചു ചോദിച്ചു
“അത് എന്തൊക്കെയ……?”
അജിനും കൂട്ടരും മുഖത്തോട് മുഖം നോക്കി ചിരിക്കുന്നു …….
പിറ്റേദിവസം സ്റ്റാഫ് റൂമിന്‍റെ വരാന്തയില്‍ കൂടെ ചുറ്റി നടന്ന അവര്‍ ഗ്ലു ഇരിക്കുന്നത് കണ്ടു. ആരും കാണാതെ ഗ്ലു എടുത്ത് അവര്‍ രണ്ടു പതുങ്ങി ബാത്ത്രൂം ഭാഗത്തെയ്ക്ക് പോകുന്നു.….കല്‍പക് കിച്ചുവിനോട് പറഞ്ഞു….
“എന്‍റെ കിച്ചുവേ ആരെങ്കിലും കണ്ടാല്‍ ഇന്ന് തീരും“
ഇത് കേട്ടതും കിച്ചു ഒരു പുച്ഛത്തോടെ കല്‍പകിനോട് പറഞ്ഞു
“ഒന്ന് പോട “
ഇത്രയും പറഞ്ഞു കിച്ചു ബാത്രൂമിലേക്ക് കയറി പോകുന്നു…..ബാത്രൂമില്‍ കയറി ഗ്ലു ഉപയോഗിച്ചതിനു ശേഷം കിച്ചു കല്‍പകിനോട് വിളിച്ചു ചോദിച്ചു
“ ഡാ കല്പകേ നിനക്ക് വേണോ ? “
ഇത് കേട്ടതും പുറത്തു നിന്ന് കല്പക് പറഞ്ഞു
“വേണ്ടട”
അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി കിച്ചു തീര്‍ത്തും അതിനു അടിമ ആയി കഴിഞ്ഞിരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം അജിന്‍ കിച്ചുവിനോടും കല്പകിനോടും ചോദിച്ചു ……
“എങ്ങനെ ഉണ്ടായിരുന്നെട ഞാന്‍ പറഞ്ഞു തന്ന സാധനങ്ങള്‍ “
ഇത് കേട്ടതും വളരെ അധികം ആകാംഷയോടെ കിച്ചു അജിനോട് പറഞ്ഞു
“ചിലതൊക്കെ സൂപ്പറാ”
ഇത് കേട്ട് ഒരു ചിരി ചിരിച്ചതിനു ശേഷം അജിന്‍ പറഞ്ഞു
“ഇതൊന്നും ഒന്നും അല്ലടാ. കാശു കൊണ്ടുവന്നാല്‍ ഇതിനെക്കാളും നല്ല സാധനം തരാം”.
കിച്ചു പുര്‍ണ്ണമായി അവരുടെ പിടിയിലായി. കല്പക് തടയാന്‍ ശ്രമിച്ചെങ്കിലും അവന് പറ്റുന്നില്ല. കാശ് കൊണ്ട് വരാം എന്നാ ഉറപ്പില്‍ കിച്ചു അവിടെ നിന്ന് പോകുന്നു.
അന്ന് വൈകുന്നേരം ആരും കാണാതെ അമ്മയുടെ പെട്ടിയില്‍ നിന്ന് കാശ് എടുക്കുന്നു….
പിറ്റേന്ന് സ്കൂളില്‍ കിച്ചുവിനെ തിരക്കി ടീച്ചര്‍ കല്പക് ന്‍റെ അടുത്ത് എത്തുന്നു ..കല്പക് നെ കണ്ടതും ടീച്ചര്‍ ചോദിച്ചു
“മോനെ കിച്ചു എവിടെ പോയി”
കല്പകിന്‍റെ മുഖം പേടികൊണ്ട് നിറഞ്ഞു.. ചെറിയ ഭയത്തോടെ അവന്‍ പറഞ്ഞു…
“അറിയില്ല ടീച്ചര്‍”
അവന്‍റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ടീച്ചര്‍ ഒരു വട്ടം കുടി കല്പകിനോട് ചോദിച്ചു.
“മോന്‍ പേടിക്കേണ്ട എന്തുണ്ടെങ്കിലും ടീച്ചറിനോട് പറയ്”
കല്പക് തലകുനിച്ചു നില്‍ക്കുന്നു.
അതെ സമയം അജിന്‍ പറഞ്ഞ സ്ഥലത്തേക്ക് കിച്ചു പൈസയും കൊണ്ട് എത്തുന്നു …അത് ഒരു കാട്ടുപ്രദേശമായിരുന്നു. അവനെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പാക്കിയതിനു ശേഷം പതിയെ കാടിന് അകത്തുകുടി നടന്ന് നീങ്ങുന്നു ….അവിടെ അജിനും കൂട്ടരും ലഹരി ഉപയോഗിച്ച് ഇരിക്കുന്നു അതെ സമയം കിച്ചു അജിന്റെ അടുത്ത് എത്തുന്നു..അജിന്‍ ലഹരിയുടെ ഉപയോഗം കാരണം സ്വബോധം ഇല്ലാത്ത അവസ്ഥയില്‍ ആയിരുന്നു… ഒരാള്‍ തന്റെ ദേഹത്തേക്ക് മയക്കു മരുന്ന് കുത്തികേറ്റുകയും വേറൊരാള്‍ തന്റെ മാനസ്സിക നില തെറ്റി അലറി വിളിക്കുകയും ചെയുന്നു ……..ഇതെല്ലം കണ്ടു കിച്ചു ഭയക്കുന്നു….അവിടെ നിന്ന് തിരിച്ചു പോകാന്‍ നോക്കുന്ന സമയം അജിന്‍ കിച്ചുവിനോട് പറഞ്ഞു….
“ഇവിടെ വന്ന് ഇരിക്കട“
ഇത് കേട്ടതും പേടിയോടെ കിച്ചു പറഞ്ഞു
“എനിക്ക് വീട്ടില്‍ പോണം “
ഇത് കേട്ടതും അജിന്‍ കിച്ചുവിനോട് ദേഷ്യത്തോടെ പറഞ്ഞു
“ നീ എങ്ങോട്ടും പോണ്ട ……”
ഇതും പറഞ്ഞു അജിന്‍ കിച്ചുവിന്റെ കൈ പിടിച്ചു വലിക്കുന്നു ,എന്നിട്ട് സൂചി എടുത്തു അവനെ കുത്താന്‍ പോകുന്നു …അജിന്‍ ചേട്ടന്റെ ഈ മാറ്റം കണ്ടു കിച്ചു ഭയക്കുന്നു എങ്ങനെ എങ്കിലും അവിടെ നിന്ന് രക്ഷപെടണം അജിന്റെ കൈയില്‍ ഒരു കടി കൊടുത്തിട്ട് അവിടെ നിന്ന് രക്ഷപെട്ടു ഓടുന്നു …
ചെയ്ത തെറ്റില്‍ കുറ്റബോധം കാരണം അവന്‍റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. അങ്ങനെ അവന്‍ ഓടി വിട്ടിലെത്തിയപ്പോള്‍ (ചായക്കട), ചായകടയുടെ മുന്‍പിലായി ആതിര ടീച്ചറും അമ്മുമ്മയും നില്‍ക്കുന്നു. ആതിര ടീച്ചര്‍ അമ്മൂമ്മയോട് നടന്ന കാര്യങ്ങള്‍ എല്ലാം പറഞ്ഞിരുന്നു…. കരഞ്ഞു കലങ്ങിയ കണ്ണുമായി അവന്‍ ഓടി ചെന്ന് ആതിര ടീച്ചറെ കെട്ടിപിടിക്കുന്നു
അവനെ കണ്ടതും ദേഷ്യത്തോടെ അമ്മുമ്മ പറഞ്ഞു ..
“നീ എന്തിനാ ഇങ്ങോട്ട് വന്നത് ആ വഴി അങ്ങ് പോയാല്‍ പോരായിരുന്നോ“
കിച്ചുവിന്‍റെ തലയില്‍ തടവികൊണ്ട്… ആതിര ടീച്ചര്‍ അവരോടു പറഞ്ഞു
“സാരമില്ല ഞാന്‍ പറഞ്ഞു മനസ്സിലാക്കി കൊടുത്തോള്ളാം”
ദിവസങ്ങള്‍ക്ക് ശേഷം, സുനിത ടീച്ചര്‍ കിച്ചുവിനോട് ബോര്‍ഡില്‍ എഴുതാന്‍ പറഞ്ഞ് മാര്‍ക്കര്‍ കൊടുക്കുന്നു. കുറച്ചുനേരം മാര്‍ക്കറില്‍ നോക്കി നിന്നതിനുശേഷം വേറെ ഒന്നും ചിന്തിക്കാതെ ഉത്തരം എഴുതുന്നു.
ടൈംസ് ഓഫ് ഇന്ത്യ 2019 ഡിസംബര്‍ 30 തിന് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇന്ത്യയിലുടനീളമുള്ള 30 ലക്ഷം കുട്ടികൾ ഇൻഹാലന്‍റെുകൾക്ക് അടിമകളാണന്നു രേഖപ്പെടുത്തിയിരിക്കുന്നു.
ശ്വസിക്കുമ്പോൾ സൈക്കോ ആക്റ്റീവ് ഗുണങ്ങളുള്ള അപകടകരമായ പദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ള ഉല്‍പ്പന്നങ്ങളെ ആണ് Inhalants എന്ന് വിളിക്കുന്നത്.
അതിന്‍റെ ഉപയോഗം കന്ജാവ് മയക്കുമരുന്ന് തുടങ്ങിയ വലിയ ലഹരികളിലെക്ക് കുട്ടികള്‍ എത്തിപ്പെടാന്‍ സാധ്യത ഉണ്ട്. അത് കൊണ്ട് അധ്യാപകരും രക്ഷിതാക്കളും
———— ശുഭം ———-
അംഗീകാരം
കഥ, തിരക്കഥ, സംഭാഷണം
സംവിധാനം
സഹ സംവിധാനം
ഛായഗ്രഹണം
ചിത്രസംയോജനം
ഫസ്റ്റ് കട്ട്
ശബ്ദസംയോജനം
അസിസ്റ്റന്‍റെ് ക്യാമറമാന്‍
ഫോട്ടോഗ്രാഫി
ആര്‍ട്ട് ഡയറക്ടര്‍
വസ്ത്ര അലങ്കാരം
പ്രഡക്ഷൻ കണ്ട്രോള്‍
ലോക്കെഷന്‍
ലോക്കെഷന്‍ സഹായി
പരസ്യം
ഏകോപനം
ഗുരു
നന്ദി
: വിഷ്ണു പ്രകാശ്
: ആല്‍വിന്‍
: കല്പക്
: പ്രണവ് കെ കെ
: ആദര്‍ശ് ഡി ജെ കുമാര്‍
: ജിന്‍റെോ എബ്രഹാം
: ദീപക് & അരവിന്ദ്
: അസിസ്റ്റന്‍റെ് ക്യാമറമാന്‍
: ആദിത്യ
: അവിനാഷ്, ഷെറില്‍ & ഫയിദ്
: ആതിര & ജയാ
: സനല്‍ & അജിന്‍
: രഞ്ജിത് , ജോയല്‍, ജോബിന്‍
: വിനോദ്, രാജാ, വിനിത്, അഭിരാജ്
: മുഹ്സിന്‍, ശ്വേത
: ക്രിയേറ്റിവ് ഹട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോട്ടോഗ്രഫി
: എബിന്‍ അലക്സ്
: അനൂ ജോസഫ്, വി. ഇളങ്കോ
Cast: Avaneeth, Aaron, Ajin Jose, Raja , Renjith S Pillai, Smt. Sreedevi Sashidaran, Smt. Jismy Joy, Smt. Betsy Mathew, Aravind AV, Vineeth M, Vinod, Jobin Thomas, Muhammad Muhsin, and Pranav K K
Special Thanks to Headmaster Shri.Sajimon Joseph, Manager, PTA, teachers Smt.Betsy Mathew, Smt.Jismi Joy, Smt.Siya K Saji, Smt.Job J Kallattu, Smt.Jisha Shaji, and students of St. Antony’s LP School, Manjamattam, Mattakkara.