പ്രണവ് ഒരു സിനിമ സംവിധായകന്‍ ആണ്. ഒരു ദിവസം ഷൂട്ട് കഴിഞ്ഞു തന്‍റെ വീട്ടിലേക്കു പോകുന്ന വഴിക്ക് പ്രണവിനു ഒരു ഫോണ്‍ കാള്‍ വരുന്നു, അത് അവന്റെ സിനിമയുടെ നിര്‍മ്മാതാവിന്‍റെ കാള്‍ ആയിരുന്നു. അദ്ദേഹം പ്രണവിനോട് അത്യാവശ്യമായി അയാളുടെ വീട്ടിലേക്കു എത്താന്‍ പറഞ്ഞു.
അങ്ങനെ പ്രണവ് producerന്‍റെ വീട്ടില്‍ എത്തി. പ്രണവ് ചെന്ന ഉടനെ producer ഷൂട്ട് ന്‍റെ കാര്യമെല്ലാം പ്രണവ് നോട് തിരക്കി, എല്ലാം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നു എന്നും അതുമാത്രമല്ല 30 ദിവസം കൊണ്ട് ഷൂട്ട് തീര്‍ക്കാമെന്ന് പ്രണവ് producer നോട് പറഞ്ഞു.
ഇത് കേട്ട producer തനിക്കു ഒരു big budget സിനിമ ചെയാന്‍ അവസരം വന്നിട്ടുണ്ട് അതുകൊണ്ട് പ്രണവ് ന്‍റെ സിനിമയുടെ ഷൂട്ട് മാറ്റി വെക്കണം എന്ന് പ്രണവ് നോട് പറഞ്ഞു. ഇത് കേട്ട പ്രണവ് ഞെട്ടി പോയി അവന്‍ ഒരുപാടു കേണ് അപേക്ഷിച്ചെങ്കിലും producer തന്റെ big budget ഫിലിം കഴിഞ്ഞിട്ടു മാത്രമേ പ്രണവ് ന്‍റെ ഫിലിം പൂര്‍ത്തികരിക്കാന്‍ പറ്റു അത് വരെ ഷൂട്ടിംഗ് നിര്‍ത്തി വെക്കേണ്ടി വരും എന്ന് producer പ്രണവ് നോട് പറഞ്ഞു.
Producer ന്‍റെ തീരുമാനത്തിനു മാറ്റം ഇല്ല എന്ന് മനസ്സിലായ പ്രണവ് വളരെ അതികം വിഷമത്തോടെ അവന്റെ വീട്ടിലേക്കു പോകുന്നു.
അങ്ങനെ അവന്‍ വീട്ടില്‍ എത്തുകയും. എല്ലാം കൊണ്ടും ടെന്‍ഷന്‍ ആയിട്ടു ഇരുന്ന പ്രണവ് വീട്ടില്‍ ഉണ്ടായിരുന്ന ഒരു മദ്യ കുപ്പി പൊട്ടിച്ചു കുടിക്കാന്‍ തുടങ്ങുമ്പോള്‍ പ്രണവ് ന്‍റെ അമ്മയുടെ ഫോണ്‍ വന്നു അവനോടു എന്നത്തേയും പോലെ തന്നെ ഷൂട്ട് ഒകെഎങ്ങനെ ഉണ്ട് എന്ന് തിരക്കി.
വളരെ അതികം വിഷമത്തോടെയും അമര്‍ശത്തോടെയും അവന്‍ നടന്ന കാര്യങ്ങള്‍ എല്ലാം അമ്മയോട് പറഞ്ഞു. ഇതെല്ലം കേട്ട അമ്മ അവനെ സമാധാനിപിചു കൊണ്ട് ഇതില്‍ നിന്ന് എല്ലാം ഒരു ബ്രേക്ക് എടുത്ത് ഫ്രീ ആകാന്‍ പ്രണവ് നോട് പറഞ്ഞു.
അത് മത്രമല പ്രണവ് പഠിച്ച കോളേജിലെ പ്രിന്‍സിപ്പല്‍ അവനെ എപ്പൊഴും അവിടെ ഒരു ക്ലാസ്സ് എടുക്കാന്‍ വേണ്ടി ക്ഷണിക്കാര്‍ ഉണ്ട് പക്ഷെ ഇവന്‍ പോകാറില്ല, എന്തായലും ഷൂട്ട് തുടങ്ങുന്നത് വരെ ഫ്രീ അല്ലെ അതുകൊണ്ട് അവനോടു കോളേജ് ഇല്‍ പോയി ക്ലാസ്സ് എടുത്തു കൊടുക്കാന്‍ അമ്മ പറയുന്നു. അതിനെ പറ്റി ആലോചിക്കാം എന്ന് അമ്മയോട് പറഞ്ഞതിന് ശേഷം അവന്‍ കുടിക്കാന്‍ തുടങ്ങി.
കുടിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് അമ്മ പറഞ്ഞതിനെ പറ്റി പ്രണവ് ഓര്‍ക്കുന്നത്, അപ്പോള്‍ തന്നെ അവന്‍ ഫോണ്‍ എടുത്തു അവന്‍ പഠിച്ച കോളേജ് ലെ പ്രിന്‍സിപ്പല്‍ നെ വിളിക്കുകയും, നാളെ തന്നെ ക്ലാസ്സ് എടുക്കാന്‍ വരാം എന്ന് സമ്മതിക്കുകയും ചെയുന്നു. ഇതിനു ശേഷം കയ്യില്‍ ഉണ്ടായിരുന്ന മദ്യം കുടിച്ചതിനു ശേഷം ഉറങ്ങാന്‍ പോയി.
പിറ്റേന്ന് രാവിലെ പ്രണവ് എന്തോ സ്വപ്നത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്നു.
സ്വപ്നത്തില്‍ അവനെ എല്ലാരും ഓരോന്ന് പറഞ്ഞു കുറ്റപെടുത്തുകയും അവനെ കൊണ്ട് ഒന്നിനും സാധിക്കില്ല എന്ന് പറയുകയും ചെയുന്നു.
ഉറക്കത്തില്‍ നിന്നു ഞെട്ടി എഴുന്നേറ്റ പ്രണവ് താന്‍ കുറെ നേരം ഉറങ്ങി എന്നും കോളേജ് ഇല്‍ എത്താന്‍ താമസിച്ചു എന്നും മനസ്സിലാക്കുന്നു. പെട്ടന്ന് തന്നെ എഴുനേറ്റു തയാറായി അവന്‍ കോളേജിലേക്ക് തിരിക്കുന്നു.
അങ്ങനെ ബൈക്കില്‍ കോളേജ് ലോട്ട് പോകുന്ന വഴിക്ക് പ്രണവ് ആ സ്വപ്നത്തെ പറ്റി ഓര്‍ക്കുകയും, ബൈക്ക് ഓടിക്കുന്നതില്‍ അവന്‍റെ ശ്രദ്ധ തെറ്റുകയും, എതിരെ വന്ന കാറിനു നേരെ അവന്‍ ചെലുകയും പെട്ടന്ന് ആ കാര്‍ ക്കാരന്‍ ഹോണ്‍ അടിക്കുകയും ഇരുവരം ഒരുമിച്ചു ബ്രേക്ക് ചവിട്ടുകയും ചെയുന്നു.
എന്തോ ഭാഗ്യത്തിന് ആയിരുന്നു ആ ഒരു വലിയ അപകടത്തില്‍ നിന്നും പ്രണവ് രക്ഷപ്പെട്ടത്.
ആ കാര്‍ ക്കാരന്‍ ദേഷ്യത്തോടെ അവനോടു എന്തൊക്കെയോ പറയുന്നുണ്ട് എങ്കിലും അവന്‍ അയാളോട് മാപ്പ് പറഞ്ഞതിന് ശേഷം അവിടെ അടുത്ത് കണ്ട ഒരു കടയില്‍ ചെന്നു കുടിക്കാന്‍ എന്തെങ്കിലും പറഞ്ഞു.
ഒരു cigeretഉം വാങ്ങി വലിക്കുന്നു. അതിനു ശേഷം കടയില്‍ പൈസ കൊടുത്തിട്ട് വീണ്ടും കോളേജ് ലോട്ട് പോകുന്നു .
അങ്ങനെ അവന്‍ കോളേജ് ഇല്‍ എത്തി പ്രിന്‍സിപ്പല്‍ നെയും teachers നെയും എല്ലാരേയും കണ്ടു. പ്രിന്‍സിപ്പല്‍ അവനോടു അവന്‍റെ സിനിമയുടെ ഷൂട്ടിംഗ് കാര്യം ചോദിച്ചപ്പോള്‍ അവന്‍ ഒന്ന് ഞെട്ടി.
ബൈക്ക് യാത്ര ചെയ്തു താന്‍ tired ആണ് കുറച്ചു കിടക്കണം എന്നൊക്കെ പറഞ്ഞു അവന്‍ ഒഴിഞ്ഞുമാറി.
ഇത് കേട്ടതും സര്‍ അവനോടു സാരമില ഇന്ന് റസ്റ്റ് എടുക്ക് നാളെ ക്ലാസിനുശേഷം വിശേഷങ്ങള്‍ എല്ലാം പറയാം എന്ന് പറയുന്നു. അതിനു ശേഷം പ്രണവ് റസ്റ്റ് എടുക്കാന്‍ റൂമില്‍ പോകുന്നു.
പിറ്റേന്ന് രാവിലെ, പ്രണവ് ക്ലാസിനു പോകാന്‍ തയാറായി. പ്രിന്‍സിപ്പല്‍ പ്രണവ് നെ കുട്ടികള്‍ക്ക് എല്ലാം പരിചയപെടുത്തി, അതിനു ശേഷം അദ്ദേഹം പ്രണവ് നെ ക്ലാസ്സ് എടുക്കാന്‍ എല്പിച്ചട്ടു ക്ലാസ്സില്‍ നിന്ന് പോയി.
പ്രണവ് സിനിമ രംഗത്തെ തന്‍റെ അനുഭവങ്ങളും എല്ലാം പറഞ്ഞു ക്ലാസ്സ് എടുത്തു.
ക്ലാസ്സിന്റെ അവസാനം കുട്ടികള്‍ എല്ലാം ഹോസ്റ്റലിലേക്ക് പോയി പ്രണവ് നേരെ പ്രിന്‍സിപ്പല്‍ ന്‍റെ അടുത്തേക്കും.
പ്രണവ് സാറിനെ കണ്ടു, ഇരുവരും സംസാരിക്കാന്‍ തുടങ്ങി. സംസാരിക്കുന്നതിന്റെ ഇടയ്ക്കു സര്‍ പ്രണവിനോട് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചു.
അതുകേട്ടതും കുഴപ്പം ഒന്നുമില്ല എന്ന് അവന്‍ മറുപടി പറഞ്ഞു.
സര്‍ അവന്റെ സിനിമയുടെ കാര്യം ചോദിച്ചപ്പോള്‍ എല്ലാം നല്ല രീതിയില്‍ പോകുന്നു എന്നാണ് അവന്‍ മറുപടി കൊടുത്തത്.
അവന്റെ സിനിമക്ക് എന്തോ പ്രശ്നം ഉണ്ടെന്നു സാറിന് മനസ്സിലായി കാരണം, എപ്പോളൊക്കെ സര്‍ സിനിമയുടെ കാര്യം പറയാന്‍ ശ്രെമിക്കുന്നുവോ ആപ്പോള്‍ എല്ലാം പ്രണവ് വിഷയം മാറ്റാന്‍ ശ്രെമിച്ചു കൊണ്ടേ ഇരുന്നു.
പ്രിന്‍സിപ്പല്‍ പിന്നെയ്യും അവനോടു സിനിമയെ പറ്റി ചോദിച്ചു.
അത് കേട്ടതും പ്രണവ് സാറിനോട് പറഞ്ഞു ചെറിയ കുറച്ചു പ്രേശ്ങ്ങള്‍ ഉണ്ട് പക്ഷേ പേടിക്കാൻ മാത്രം ഒന്നുമില്ല.
സാര്‍ അവനോടു വീണ്ടും ഓരോന്ന് ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ അവന്‍ രണ്ടും കല്പിച്ചു നടന്ന കാര്യങ്ങള്‍ എല്ലാം പറയാന്‍ തീരുമാനിച്ചു.
അവന്‍ പറഞ്ഞു ആ producer ഒരു big budget പടം ചെയാന്‍ പോവുകയാണ് അതുകൊണ്ട് അയാള്‍ക്ക് ഈ രണ്ടു സിനിമയും ഒരുമിച്ചു കൊണ്ട് പോകാന്‍ പറ്റില്ല അതുകൊണ്ട് അദ്ദേഹം ഞങ്ങളുടെ സിനിമ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവെക്കാൻ പറഞ്ഞു.
ഇത് കേട്ടതും എന്നാണ് പ്രണവ് ന്‍റെ സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നത് എന്ന് പ്രിന്‍സിപ്പല്‍ ചോദിച്ചപ്പോള്‍, big budget സിനിമയുടെ ഷൂട്ട് തീര്‍ന്നാല്‍ ഉടനെ തുടങ്ങണം എന്നും പക്ഷെ അത് തീരാന്‍ 4-5 മാസം എടുക്കും അത്കൊണ്ട് തനിക് ഇനി തന്റെ സിനിമ യില്‍ പ്രതീക്ഷ ഇല്ലെന്നും പ്രണവ് സാറിനോട് പറഞ്ഞു.
ഇത് കേട്ടതും സാര്‍ പ്രണവിനോട് ഒരിക്കലും നീ നിന്റെ പ്രതീക്ഷ കൈ വിടരുത് എന്നും എന്ത് പ്രശ്നം വന്നാലും പ്രതീക്ഷ കൈവിടാതെ നെഞ്ചും വിരിച്ചു നില്‍ക്കണം എന്ന് സാര്‍ പ്രണവിനോട് പറഞ്ഞു.
അങ്ങനെ സാറുമായി സംസാരിച്ചതിന് ശേഷം ഇന്ന് രാത്രി തന്നെ തിരിച്ചു പോകണം എന്ന് പ്രണവ് സാറിനോട്അറിയിച്ചു.
ഇന്ന് രാത്രി തന്നെ വീട്ടിലേക്ക് എന്തിനാ പോകുന്നത് എന്ന് സാര്‍ പ്രണവിനോട് ചോദിച്ചപ്പോള്‍, ഷൂട്ട് തുടങ്ങിയിട്ട് താന്‍ ഇതുവരെ വീട്ടില്‍ പോയില്ല എന്നും അതുമാത്രമല്ല തിരിച്ചു എത്തിയട്ടു വേണം producer ഉമായി ഒന്നുംകൂടി സംസാരിച്ചു എന്‍റെ അവസ്ഥ ബോധ്യപെടുത്തണം എന്നും പറഞ്ഞു.
ഇതൊക്കെ കേട്ട സാര്‍ എന്തായാലും ഇത്രയും താമസിച്ചത് കൊണ്ട് ഇന്ന് പോണ്ട നാളെ രാവിലെ പോയാല്‍ മതി എന്ന് പ്രണവിനോട് പറയുന്നു.
പ്രണവ് അത് സമ്മതിക്കുകയും റസ്റ്റ് എടുക്കാന്‍ വേണ്ടി റൂമിലേക്ക് പൊകുന്നൂ.
റൂമില്‍ എത്തിയതിനു ശേഷം ഫോണ്‍ എടുത്തു അതില്‍ ഉണ്ടായിരുന്ന താന്‍ പഠിച്ച സമയത്ത് ഉള്ള ചിത്രങ്ങള്‍ നോക്കി ഓര്‍മ്മകള്‍ അയവറക്കുന്നു.
അവന്‍ രാവിലെ എഴുന്നേറ്റു സാധങ്ങള്‍ എല്ലാ പാക്ക് ചെയ്തു ബൈക്ക് ഇല്‍ കെട്ടി വെച്ചതിനു ശേഷം പ്രിന്‍സിപ്പല്‍ നെ കണ്ടു യാത്ര പറയാന്‍ വേണ്ടി ഓഫീസിലേക്ക് പോയി.
ഓഫീസ് ഇല്‍ വെച്ച് അവന്‍ teachers നോടും പ്രിന്‍സിപ്പല്‍ നോടും യാത്ര പറഞ്ഞു കൊണ്ടിരുന്ന സമയത്താണ് പെട്ടന്ന് അവന്റെ ഫോണിലേക്ക് ഒരു കാള്‍ വന്നു അത് അവന്‍റെ സിനിമ producer ന്‍റെ കാള്‍ ആയിരുന്നു.
അദ്ദേഹം അവനോടു ആ big budget സിനിമ മാറ്റിവെച്ചു അതുകൊണ്ട് പ്രണവ് ന്‍റെ ഫിലിം ന്‍റെ ഷൂട്ടിംഗ് രണ്ടു ദിവസം കഴിഞ്ഞു വീണ്ടും തുടങ്ങാം എന്ന് പറഞ്ഞു. അവന്റെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു.
അവന്‍റെ സന്തോഷം കണ്ടു പ്രിന്‍സിപ്പല്‍ ഉം എല്ലാരും കാര്യം തിരക്കി അപ്പോള്‍ അവന്‍ പറഞ്ഞു big budget ഫിലിം നു എന്തോ പ്രശ്നം ഉണ്ട് അതുകൊണ്ട് ഞങ്ങളുടെ സിനിമയുടെ ഷൂട്ട് രണ്ടു ദിവസതിന്നുള്ളില്‍ തുടങ്ങാം എന്നു producer പറഞ്ഞു.
ഇത് കേട്ടതും എല്ലാവരും അവനെ അഭിനന്ദിച്ചു അവന്റെ പ്രിന്‍സിപ്പല്‍ അവന്റെ അടുത്ത് എത്തിയട്ടു അവനെ ഒന്ന് കെട്ടിപിടിച്ചതിനു ശേഷം അവന്‍ പ്രിന്‍സിപ്പല്‍ നോട്ക പ്രതീക്ഷ കൈവിടാതെ തന്നെചേര്‍ത്ത് നിര്‍ത്തിയത് നന്ദി പറഞ്ഞതിനു ശേഷം.
സന്തോഷത്തോടെ അവൻറെ ബൈക്കെടുത്ത് അവൻ കോളേജ് വിട്ടു പോകുന്നു.