back to top

Script of Ente Masnavi

-

സീന്‍ 1  അകം. വീട് – രാവിലെ

മൂടി പുതച്ച് കിടന്നുറങ്ങുന്നമാളു.മാളുവിനെ വിളിച്ച് എണീപ്പിക്കുന്നഅനഘ.

അനഘ
[പുതപ്പ് മാറ്റിക്കൊണ്ട്] 
“എടി മാളു..  എടി എണീക്ക്  സമയം ആയി നീ ഇന്ന് കോളേജില്‍ പോണില്ലേ?”

[മാളു പുതപ്പു വലിച്ചു വീണ്ടും തലവഴി മൂടി കിടന്നു]   

“എടി ഒന്ന് എനീക്ക് സമയം പോകുന്നു”

മാളു 
 “ഒരു 5 മിനിറ്റ് കൂടി”

അനഘ
[പുതപ്പ് മാറ്റിവെച്ചുക്കൊണ്ട്] 
 “മതി ഉറങ്ങിയത് ബാക്കി വന്നിട്ട് കിടന്നഉറങ്ങാം.” 

[മാളു എഴുന്നേറ്റു കട്ടിലില്‍ ഇരിന്നു]
“ഇനി ഇവിടുന്ന് എഴുന്നേറ്റ് പോകാന്‍ വല്ലതും തരണോ?” 

[മാളു ചിരിച്ചുക്കൊണ്ട് എഴുന്നേറ്റു പോകുന്നു.]  

സീന്‍ 2  പുറം. കോളേജ്  – രാവിലെ

[മാളുവിനെ കോളേജില്‍ ഇറക്കി വിട്ട് പോകുന്നഅനഘ.കൂട്ടുകാരികള്‍ക്കൊപ്പം നടന്നു പോകുന്നമാളു,മാളുവിനെ മാറി നിന്ന് നോക്കുന്നവിഷ്ണുവും സഞ്ജുവും.]

സഞ്ജു 
“നീ ഇങ്ങനെ നോക്കി നിക്കാത്തെ  ഉള്ളു”

[വിഷ്ണു സഞ്ജുവിന്റെ കഴുത്തില്‍ വട്ടം പിടിക്കുന്നു.]
 “ പിടിവിടെടാ.. ദേ അവള്‍ പോയെടാ വാ നമുക്കും  പോകാം” 

സീന്‍ 3  അകം. ക്ലാസ്സ്‌ റൂം – രാവിലെ 

[രണ്ടുപേരും കൂടി ക്ലാസ്സിലേക്ക് നടന്നു പോകുന്നു.ക്ലാസ്സില്‍ എത്തിയ വിഷ്ണു മാളുവിനെ നോക്കുന്നു,അവള്‍ കൂട്ടുകാരോട് സംസാരിക്കുന്നു അതിനിടക്ക് വിഷ്ണു തന്നെ നോക്കുന്നത് കാണുന്നു, എന്താണെന്ന് ആഗ്യം കാണിച്ചു ചോതിക്കുന്നു.അവന്‍ ഞെട്ടി തിരിഞ്ഞു ഇരിക്കുന്നു.അപ്പോള്‍ സഞ്ജു അവനോടു]

“കണ്ടാ ഇത്രേ ഉള്ളു നീ.”

വിഷ്ണു  
[അവളെ നോക്കി ചിരിച്ചുക്കൊണ്ട്] 
“ഞങ്ങള്‍ സെറ്റ് ആവുടാ നീ നോക്കിക്കോ.”

സഞ്ജു 
“കണ്ട മതിയാര്‍ന്നേ..”

സീന്‍ 4    അകം.   ക്ലാസ്സ്‌ റൂം – രാവിലെ

[ഇന്‍റെര്‍വെല്‍ സമയം ക്ലാസ്സിലെ കുട്ടികള്‍ എല്ലാം പുറത്തു പോയി.മാളു ക്ലാസ്സില്‍ ഇരുന്ന് ബുക്കില്‍ എന്തോ എഴുതുന്നു.വിഷ്ണു അത് നോക്കിയിരിക്കുന്നു.കുറച്ച കയ്ന്ജ് അവള്‍ ഇറങ്ങിപോകുന്നു അപ്പോള്‍ വിഷ്ണു അവള്‍ എന്താണ് എഴുതിയതെന്നു എടുത്തു നോക്കി പുറത്ത് സഞ്ജുവിന്റെ അടുത്തേക്ക് വന്നു ചോതിക്കുന്നു.പക്ഷെ സഞ്ജു അത് ശ്രെദ്ടിക്കാതെ കൂടെ ഉള്ളവരോട് സംസാരിച്ചു നിക്കുന്നു.വിഷ്ണു അവന്റെ ഷര്‍ട്ടില്‍ പിടിച്ച് വലിച്ചു മാറ്റി നിര്‍ത്തി.]

സഞ്ജു 
 “ എടാ പിടിവിടെടാ പിടിവിടെടാ”

വിഷ്ണു 
[സഞ്ജുവിന്‍റെ ഷര്‍ട്ട്‌ നേരെ ഇട്ടുക്കൊണ്ട്]
.”എടാ ഈ സൂഫി എന്താ?”

സഞ്ജു 
“സൂഫിയോ?.. സൂഫിയും സുജാതയും ആണോ? ” 

[കുറച്ച് നേരം ആലോചിച്ച ശേഷം സഞ്ജു പറഞ്ഞു.]
 “ ആ എടാ നിനക്ക് മനസിലായില്ലേ സൂഫി എന്താണെന്ന്,അത് മറ്റേ കറങ്ങുന്നഡാന്‍സ് ഇല്ലേ അതാടാ”           

വിഷ്ണു 
“ഏത് കറങ്ങുന്നഡാന്‍സ്”

[അപ്പോള്‍ സഞ്ജു അവനെ കറങ്ങി കാണിച്ചു അതിനടയില്‍ അവന്‍ താഴെ വീണു കൊണ്ട് പറഞ്ഞു] 

സഞ്ജു 
““ഇതാണ് സൂഫി ഡാന്‍സ്  മനസ്സിലായോ?” 

[ഒന്നും മനസിലാവാതെ വിഷ്ണു സഞ്ജുവിനെ നോക്കി. സഞ്ജു വീണ്ടും പറഞ്ഞു.] 
“ ഇനിയും നിനക്ക് മനസിലയില്ലെങ്ങില്‍ നീ പോയി സൂഫിയും സുജാതയും കണ്ടു നോക്ക്,അപ്പൊ മനസിലാകും”

[വിഷ്ണു അന്ന് രാത്രി ഇരുന്ന് സിനിമ കാണുന്നു]  

സീന്‍ 5   പുറം.   കോളേജ് – രാവിലെ

[പാട്ടുപ്പാടിക്കൊണ്ട് കോളേജിലേക്ക് വരുന്നവിഷ്ണു നേരെ സഞ്ജുവിന്റെ അടുത്ത് ചെല്ലുന്നു.] 

സഞ്ജു 
 “ഇന്നലെ ഇരിന്ന് സിനിമ കണ്ടല്ലേ?”

വിഷ്ണു 
[ചിരിച്ചുക്കൊണ്ട് തലയാട്ടി] 
“എടാ ഈ സൂഫി ഡാന്‍സ് പഠിക്കാന്‍ എവിടെ പോണം”

സഞ്ജു 
[വിഷ്ണുവിനെ ഒന്ന് നോക്കിയിട്ട്] 
““നീ ഇന്നലെ കണ്ടതല്ലേ കറങ്ങി കറങ്ങി ഞാന്‍ കിടന്നത്.നിനക്കും അതുപോലെ കിടക്കണോ?”  

വിഷ്ണു 
[ഒന്ന് ആലോചിച്ച ശേഷം]
 “ ഉയ്യോ..വേണ്ട വേണ്ടാ ..അപ്പൊ പിന്നെ എന്ത് ചെയ്യും” 

സഞ്ജു 
“ നീ ഒന്നും ചെയ്യണ്ട ഇപ്പൊ ക്ലാസ്സില്‍ ചെന്നാ അവള്‍ ഒറ്റക്കെ ഉള്ളു” 

വിഷ്ണു 
[ഞെട്ടിക്കൊണ്ട്] 
 “ഒറ്റക്കോ…! അങ്ങനെ  വരാന്‍ ഒരു വഴിം ഇല്ലാതെ ആണല്ലോ എന്ത് പറ്റി?” 

സഞ്ജു 
“അത് എനിക്ക് എങ്ങനെ അറിയും തന്നെ ക്ലാസ്സില്‍ ഇരിക്കണേ കണ്ടു എന്തോ വിഷമം ഉണ്ടെന്നു തോന്നുന്നു.നീ പോയി ചോതിക്ക്   ഇതൊരു ചാന്‍സ് ആടാ” 

വിഷ്ണു
“ഞാനോ..?” 

 സഞ്ജു 
“പിന്നാരാ ഞാനോ ? പോയി ചോതിക്കെടാ” 

[സഞ്ജു വിഷ്ണുവിനെ തള്ളിക്കൊണ്ട് ക്ലാസ്സിലേക്ക് പോകുന്നു.ക്ലാസിനു പുറത്തു വെച്ച് രണ്ടുപേരും കൂടി അങ്ങോട്ടും ഇങ്ങോട്ടും ഉന്തിയും തള്ളിയും കളിക്കുന്നു.അവസാനാം സഞ്ജു ഒരു വിധത്തില്‍ വിഷ്ണുവിനെ തള്ളി അകത്തേക്ക് വിടുന്നു.വിഷ്ണു പെടിച്ചുക്കൊണ്ട് മാളുവിന്‍റെ അടുത്ത് ചെന്നെരിന്നു.]    

വിഷ്ണു 
“എടോ..”

[മാളു അനങ്ങിയില്ല  സഞ്ജു വീണ്ടും അവളെ വിളിക്കാന്‍ ആവശ്യപ്പെടുന്നു.] 

“എടോ..”
[മാളു പയ്യെ തല പോകി നോക്കി,എഴുനേറ്റ് നേരെ ഇരിന്നു]  
“എന്ത് പറ്റി”

മാളു 
“ഏയ്..ഒന്നുമില്ല.” 

[അവള്‍ പറഞ്ഞിട്ട് തിരിഞ്ഞു ഇരിന്നു.വിഷ്ണു പുറത്തേക്കു സഞ്ജുവിനെ നോക്കി പിറുപിറുത്തു. സഞ്ജു  അവിടെ നിന്നും മാറി നിന്നു. ഒന്നുകൂടെ മാളുവിനെ നോക്കിക്കൊണ്ട് വീണ്ടും പറഞ്ഞു.]

“അല്ല എപ്പോഴും ഒച്ചേം ബഹളവും ആയി നടക്കുന്നആളല്ലേ, ഒറ്റക്ക് ഒന്നും ഇതുവരെ കണ്ടിട്ടില്ല,ഇപ്പോഴും കൂടെ ഒരു പട കാണുമല്ലോ ,അതുക്കൊണ്ട് ചോതിച്ചതാ.പറയാന്‍ പറ്റില്ലെങ്കില്‍ വേണ്ട” 

[അത്രയും പറഞ്ഞു വിഷ്ണു അവിടെ നിന്നും എഴുനേറ്റ് പുറകിലെ ബെഞ്ചില്‍ വന്നിരുന്നു.പെട്ടന്ന് പുറത്തു നിന്നും സഞ്ജുവിന്റെ തല പൊങ്ങി വന്നു.സഞ്ജു ചോതിച്ചു] 

 സഞ്ജു 
“വല്ലതും നടന്നോ?”

വിഷ്ണു 
[ദേഷ്യത്തോടെ] 
 “ആം നടന്നു ഞാന്‍ ഇറങ്ങി വന്നിട്ട് തരാം.” 

[പെട്ടന്ന് സഞ്ജു കണ്ണുക്കൊണ്ട് പുറകില്‍ ആരോ ഉണ്ടെന്നകാണിച്ചു.വിഷ്ണു തിരിഞ്ഞു നോക്കി.മാളു അവന്റെ അടുത്ത് വന്നഇരിക്കുന്നു.സഞ്ജു ചിരിചുക്കൊണ്ടു തല കുനിച്ചിരുന്നു.] 

      “മ്മ് എന്തേ?” 
 [മാളു ഒന്നും മിണ്ടിയില്ല]. 

“ഒന്നുല്ലേ?” 

മാളു 
 “എനിക്ക് കാണണം” 

[പെട്ടന്ന്  പുറത്തു നിന്നും സഞ്ജുവും അകത്തു നിന്നും വിഷവും ഒന്നിച്ച് ഞെട്ടിക്കൊണ്ടു ചോതിച്ചു] 

“എന്ത്?” 

മാളു 
“സൂഫി”  

വിഷ്ണു 
[ശ്വാസം വിട്ടുക്കൊണ്ട് ഒരു ചിരിയോടെ] 
“ഓ അതായിരുന്നോ ഞാന്‍ ഓര്‍ത്തു…” 

 മാളു
“എന്ത്”

വിഷ്ണു 
[ അവന്‍ ചിരിചുക്കൊണ്ടു തന്നെ പറഞ്ഞു]  
“ഏയ് ഒന്നുമില്ല”

മാളു 
. “കുറെ നാളായി ഞാന്‍  അതൊന്നു കാണാന്‍ നടക്കുന്നത് ഇതവരെ പറ്റിട്ടില്ല.” 

വിഷ്ണു 
 “അതിനാണോ ഇങ്ങനെ വിഷമിച് ഇരിക്കണേ?

മാളു 
 “മം” 

വിഷ്ണു 
 “അല്ലെടോ നാട്ടില്‍ ചില കല്യാണത്തിന് ഒക്കെ സൂഫി ഡാന്‍സ് കാണാല്ലോ അത് പോയി കാണാന്‍ പാടില്ലേ?  

മാളു 
“അങ്ങനെ പോയി കണ്ടിട്ട എന്താ കാര്യം? അതൊന്നു മര്യാദക്ക് കാണാന്‍ പറ്റുമെങ്കില്‍ വേണ്ടില്ല,പിന്നെ കല്യാണം അല്ലെ എല്ലാ കല്യോണം നമ്മളെ വിളിക്കണമെന്ന് ഇല്ലല്ലോ”

വിഷ്ണു 
 “അതും ശെരിയാ”

 [അവര്‍ സംസരിച്ചുക്കൊണ്ടിരിക്കുമ്പോള്‍ ബെല്‍ അടിച്ചു എല്ലാരും ക്ലാസ്സിലേക്ക് വന്നു.സഞ്ജു ഓടിവന്നു വിഷ്ണുവിനെ കളിയാക്കിക്കൊണ്ട്‌]  

സഞ്ജു 
 “അവള്‍ക്ക് എന്ത് കാണണമെന്നാട പറഞ്ഞെ?”

വിഷ്ണു 
“അവള്‍ക്കു സൂഫി ഡാന്‍സ് കാണണമെന്ന്”

സഞ്ജു 
“ആ  അടിപൊളി അപ്പൊ ആരാ കളിക്കുന്നെ നീയാണോ?”.

[വിഷ്ണു ഒന്നും മിണ്ടാതെ അവനെ നോക്കി.] 

“എടാ ഇല്ലെങ്കില്‍ നല്ല ഒരു ഐഡിയ ഉണ്ട് അനിയത്തിടെ പാവാട ഉണ്ട് എല്ലാ കളറും കാണും ഒന്ന് ഞാന്‍ ഇടാം ഒരെണ്ണം നിനക്കും പിന്നെ ബാക്കി ഇവിടെ ഉള്ള ഏതവന്മാര്‍ക്കേലും കൂടി കൊടുക്കാം,എന്നിട്ട് നമുക്ക് എല്ലാര്‍ക്കും കൂടി അവള്‍ക്കു ഒരു സര്‍പ്രൈസ് കൊടുക്കാം എങ്ങനെ ഉണ്ടെന്‍റെ  ഐഡിയ?അടിപൊളി അല്ലെ?

  [വിഷ്ണു എന്തോ ഒന്ന് സഞ്ജുവിന്റെ ചെവിയില്‍ പറഞ്ഞു. സഞ്ജു വേറെ ഒന്നും പറയാതെ നേരെ നോക്കി ഇരിന്നു.

വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞ് പോകുമ്പോള്‍ വിഷ്ണുവിനെ നോക്കി മാളു ചിരിച്ച് കാണിക്കുന്നു. ഇതുകണ്ട സഞ്ജു വിഷ്ണുവിനെ  നോക്കി കളിയാക്കി ചിരിക്കുന്നു.]

സീന്‍ 6     അകം. വീട്  – രാത്രി

മാളു മൂഡ്‌ ഓഫ്‌ ആയി ഇരിക്കുന്നത് കണ്ടു അനഘ കാര്യം തിരക്കുന്നു. 

അനഘ 
 “ഇന്നഎന്താ പറ്റിയേ സൈലന്റ് ആണല്ലോ?”

മാളു 
 “ഓ ഒരു മൂഡ്‌ തോന്നുന്നില്ല”

അനഘ 
 “കാരണം?”

മാളു 
“ അത് പറഞ്ഞാല്‍ നീ എന്തേലും പറയുവോ?” 
[അനഘ ഒരു  സംശയത്തോടെ മാളുവിനെ നോക്കി.] 
 “എനിക്ക് സൂഫി ഡാന്‍സ്  കാണണം”

അനഘ 
 “എനിക്ക് അപ്പോഴേ തോന്നി.. ഞാന്‍ ഒന്നും പറയുന്നില്ല നീ വന്ന് കിടക്കാന്‍ നോക്ക്.”

 [മാളു അവളെ ഒന്ന് നോക്കി വേറൊന്നും പറയാതെ കട്ടിലില്‍ ഇരിന്നുക്കൊണ്ട്] 

മാളു 
 “ഞാന്‍ രണ്ട്  ദിവസം ക്ലാസ്സില്‍ പോണില്ല.”

അനഘ 
 “അതെന്താ” 

മാളു 
 “അടുത്ത രണ്ട് മൂന്ന് ദിവസത്തേക്ക് കോളേജില്‍ ഫെസ്റ്റ് നടക്കുവ എനിക്ക് പോകാന്‍ തോന്നുന്നില്ല.”

അനഘ
 “ഫെസ്റ്റ് ഒക്കെ വല്ലപ്പോഴും അല്ലെ ഉള്ളു പോകാന്‍ പാടില്ലേ നിനക്ക്?

മാളു 
“ ഞാന്‍ ഇല്ല എനിക്ക് മടിയാ” 
[അത്രയും പറഞ്ഞു മാളു ഉറങ്ങാന്‍ കിടന്നു.] 
 “രാവിലെ  എന്നെ വിളിക്കല്ല് എനിക്ക് ഉറങ്ങണം” 

അനഘ 
“ഓ ആയിക്കോട്ടെ വിളിക്കുന്നില്ല”

[ അത്രയും പറഞ്ഞുക്കൊണ്ട് അനഘാ ലൈറ്റ് ഓഫ്‌ ആക്കി]

[ഇതേ സമയം വിഷ്ണു എങ്ങനെ സൂഫി ഡാന്‍സ് മാളുവിനെ കാണിക്കാം എന്ന് ചിന്തിച്ചു ഇരിക്കുകയാണ്. അവന്‍ ഫോണ്‍ എടുത്തു സഞ്ജുവിനെ വിളിച്ചു.]

വിഷ്ണു 
 “എടാ നമ്മുടെ കോളേജില്‍ സൂഫി dance കൊണ്ടുവന്നഎങ്ങനെ ഇരിക്കും?”

സഞ്ജു 
 [ദേഷ്യത്തോടെ കരഞ്ഞുക്കൊണ്ട്] 
“കുത്തിയിരിക്കും,വെച്ചിട്ട് പോടാ നട്ടപതിരക്കാ അവന്റെ ഒരു സൂഫി, ഒന്ന് പോയി കെടന്ന് ഉറങ്ങെടാ”

[അത്രയും പറഞ്ഞു സഞ്ജു ഫോണ്‍ വെച്ചിട്ട് വീണ്ടും കിടന്നു ഉറങ്ങി.വിഷ്ണു കുറച്ചുനേരം നോക്കിയ ശേഷം ഫോണ്‍ വെച്ചിട്ട് പോയി].

[രണ്ട് മൂന്ന് ദിവസത്തിന് ശേഷം ഒരു രാവിലെ,മാളു നല്ല ഉറക്കത്തില്‍ ആണ് അനഘാ കുറെ നേരമായി അവളെ വിളിക്കുന്നു.പക്ഷെ മാളു ഒന്നും അറിയുന്നില്ല.അവസാനം അനഘാ വന്ന് പുതപ്പ് മാറ്റിക്കൊണ്ട് പറഞ്ഞു] 

അനഘ
 “ഒന്ന് എണീക്കെടി മാളു,എത്ര നേരവായി നിന്നെ വിളിക്കുന്നു. എണീക്ക്.” 

മാളു 
 [ഉറക്കപ്പിചോടെ]
 “എന്താടി?”

അനഘ
“നിന്നെ രാവിലെ മുതല്‍ ആരോ മരിച്ചുക്കിടന്നു വിളിക്കുന്നുണ്ടായിരുന്നു.നിന്നോട് ഇന്ന് കോളേജില്‍ ചെല്ലാന്‍ എന്തോ സ്പെഷ്യല്‍ പ്രോഗ്രാം ഉണ്ടെന്നു,നീ ഒന്ന് പെട്ടന്ന് റെഡി ആയിക്കേ”

[മാളു ഉറക്കപ്പിചോടെ തന്നെ എണീച്ചു റെഡി ആവാന്‍ പോയി.]

സീന്‍ 7    അകം. കോളേജ് ഓടിറ്റൊരിയം –  രാവിലെ 

 [മടിയോട് കൂടിയാണ് മാളു കോളേജില്‍ വന്നത്.ആരൊക്കെയോ അവളെ ഓടിറ്റൊരിയതില്‍ കൊണ്ടുപോയി. കുറച്ചുകഴിഞ്ഞപ്പോള്‍ അവള്‍ക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ല.നാളുകളായി അവള്‍ കാണണമെന്ന് ആഗ്രഹിച്ച സൂഫി ഡാന്‍സ്  അവളുടെ കണ്മുന്നില്‍ അവള്‍ കാണുന്നു.

അത് ആരാണോ എങ്ങനെയാണോ അവിടെ കൊണ്ടുവന്നതെന്ന് അവള്‍ക്ക് അറിയില്ല. അവള്‍ ചുറ്റും നോക്കി,എല്ലാവരും സൂഫി ഡാന്‍സ് കണ്ടു നിക്കുകയാണ്. പെട്ടന്ന് എവിടെ നിന്നോ ഒരു ചെറിയ പേപ്പര്‍ അവളുടെ കയ്യിലേക്ക് കൈ മാറി കൈ മാറി വന്നു.അവള്‍ അത് തുറന്നു നോക്കി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു. “എന്‍റെ മസ്നാവിക്ക്” മാളു അത് വായിച്ചു വീണ്ടും ചുറ്റും നോക്കി,അപ്പോഴും എല്ലാവരും ഡാന്‍സ് കണ്ടു നിക്കുകയാണ്.പെട്ടന്ന് അവളുടെ അടുത്തേക്ക് വിഷ്ണു വന്നു.അവള്‍ ഒന്നും മിണ്ടാതെ സൂഫി ഡാന്‍സ് കണ്ടുക്കൊണ്ട് നിന്നു.] 

വിഷ്ണു 
ഇഷ്ട്ടപ്പെട്ടോ?”

 [അവള്‍ അവനെ ഒന്ന് നോക്കിയാ ശേഷം ഒന്നും മിണ്ടാതെ നിന്നു.അപ്പോള്‍ വേറെ രണ്ട്  കുട്ടികള്‍ വന്ന് വിഷ്ണുവിനോട് പറഞ്ഞു.] 

കുട്ടികള്‍ 
“ചേട്ടന്‍ അല്ലെ സൂഫി ഡാന്‍സ് ഇവിടെ കൊണ്ടുവന്നത്? അടിപൊളി ആയിട്ടുണ്ട് ചേട്ടാ എല്ലാര്‍ക്കും കാണാന്‍ പറ്റിയല്ലോ”

വിഷ്ണു 
 [മാളുവിനെ നോക്കിക്കൊണ്ട്] 

“ഒരുപാട് കഷ്ട്ടപ്പെട്ടിട്ട മക്കളെ ഇതൊന്നു ഇവിടെ കൊണ്ടുവന്നത്,ആരോട് പറയാനാ? എന്തായാലും എല്ലാര്‍ക്കും സന്തോഷം ആയല്ലോ അതുമതി.” 

[അത്രയും പറഞ്ഞു ആ രണ്ട് കുട്ടികളും പോയി.വിഷ്ണു ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു മാളു വിഷ്ണുവിനെ തന്നെ നോക്കിക്കൊണ്ട് കുറച്ച് നേരം നിന്നു,എന്നിട്ട തന്‍റെ കയ്യില്‍ ഇരുന്നപേപ്പര്‍ ഊനുടെ തുറന്നു നോക്കി വീണ്ടും വിഷ്ണുവിനെ നോക്കി ചിരിച്ചു.അപ്പോള്‍ വിഷ്ണുവും അവളെ നോക്കി ചിരിചുക്കൊണ്ടു  കണ്ണടച്ച് കാണിച്ചു.മാളു പതുക്കെ വിശുനുവിന്റെ അടുത്തേക്ക് നീങ്ങി നിന്നു.രണ്ടുപേരും കൂടി ഒരുമിച്ച് നിന്നു സൂഫി ഡാന്‍സ് കാണുന്നു.]

THE END

Previous article
Next article

CREATIVE HUT INSTITUTE OF PHOTOGRAPHY

We offer One year Professional Diploma In Photography and Cinematography. And also provide specialized courses in Wildlife Photography, Travel Photography, Food and Product Photography, Photojournalism, Fashion Photography, Photo Editing and Video Editing. Admission Open !


    Terms & Privacy policy

    What is 7 + 8 ?

    Open chat
    HI, How can I help You?
    Admission In-charge
    Hello, How can I help you?