ഒരു ചെറിയ കുട്ടി, അവന്റെ മുഖം ആകെ പേടിച് വിരണ്ട് ഇരിക്കുന്നു, കൈ കാലുകള്‍ മരവിച് നിലയില്‍, അനങ്ങാന്‍ പറ്റാത്ത അവസ്ഥ. അവന് അവന്റെ ഫുട്ബോള്‍ കയ്യില്‍ ഇറുക്കി പിടിച്ച് നിന്ന് ആ ഒരു ഭയാനകമായ കാഴ്ച കാണുന്നു. ഒരു 8 വയസ് ഉള്ള ഒരു കുട്ടി കാണാന്‍ പാടില്ലാത്ത കാഴ്ച. പെട്ടന്ന് അവന് അവന്റെ പേര് ആരോ വിളിക്കുന്നത് കേട്ടു. “ഗോകുല്‍! ഗോകുല്‍!”
ഗോകുല്‍ പെട്ടന്ന് അവന്റെ സ്വപ്നത്തില്‍ നിന്ന് ഞെട്ടി എണീറ്റു. അവന്റെ കാമുകി വൃന്ദ ആണ് അവനെ വിളിച്ചത്. ഗോകുല്‍ അവള്‍ക്ക് വേണ്ടി ഒരു restaurantഇല് കാത്തിരിക്കുകയായിരുന്നു. വൃന്ദ ഗോകുലിനോട് ചോദിച്ചു,
“എന്ത് പറ്റിയട? ഞാന്‍ നിന്നെ 5 പ്രാവശ്യം എങ്കിലും വിളിച്ച് കാണും. നീ എന്താ ഫോണ്‍ എടുകാഞ്ഞെ?”
ഗോകുല്‍ അപ്പോഴും അവന്റെ സ്വപ്നത്തിന്റെ hangoverഇല് ആയിരുന്നു. അവന് അവളോട് പറഞ്ഞു,
“ഓ ഞാന്‍ ശ്രദ്ധിച്ചില്ല. നീ എന്താ ഇത്ര വൈകിയത്? മനുഷ്യന് ഇവിടെ വിശന്നു ഇരിക്കുവ.”
വൃന്ദ, കുറച്ച് ദേഷ്യത്തോടെ, പറഞ്ഞു,
“ഞാന്‍ നിന്റെ അടുത്ത് പറഞ്ഞതാണല്ലോ ഒരു 1.30 ആവും ഞാന്‍ വരാന്‍ എന്ന്. നിന്നോട് ആരാ നേര്ത്തെ വരാന്‍ പറഞ്ഞെ?”
ഗോകുലിനു ദേഷ്യം വരാന്‍ തുടങ്ങി. അവന് അവള്‍ക്ക് വേണ്ടി അര മണിക്കൂര്‍ ആയിട്ട് കാത്തിരിക്കുകയാണ്. അവന് സമയം നോക്കി. 1.45 ആവാറായി. അവന്റെ മനസ്സില്‍ അവന് ചിന്തിച്ചു, അവള് 15 മിനുട്ട് വൈകി. എന്നിട്ടും അവള് എന്നോട് ക്ഷമ ചോദിച്ചില്ല എന്ന് മാത്രം അല്ല നേര്ത്തെ വന്നതിനു അവനെ കുറ്റം പറഞ്ഞു പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അവന് ചിന്തിച്ചു. ഗോകുല്‍ അവസാനം പറഞ്ഞു,
“ആ എന്തെങ്കിലും ആവട്ടെ. വൃന്ദ എന്തെങ്കിലും order ചെയ്യ്.”
അവള് വെയ്റ്റർനെ വിളിച്ചു. അവര്‍ 2 ബിരിയാണി ഓര്‍ഡര്‍ ചെയ്തു. അവര്‍ 2 പേരും മിണ്ടാതെ ഇരിക്കുകയായിരുന്നു. ആ നിശബ്ദത പൊട്ടിച്ചു കൊണ്ട് വൃന്ദ ചോദിച്ചു,
“ഡാ, നീ എന്തിനാ ഇങ്ങനെ മിണ്ടാതെ ഇരിക്കണേ? വിശക്കുമ്പോള്‍ നിങ്ങള്‍ നിങ്ങള്‍ അല്ലാതാകും എന്ന് പറയണത് ശെരിയണല്ലേ.”
ഇത് കേട്ടതും ഒരു ചെറിയ ചിരി ഗോകുലിന്റെ മുഖത്ത് വന്നു. വൃന്ദയും ചിരിച്ചു. അവര്‍ രണ്ട് പേരും സംസാരിക്കാന്‍ തുടങ്ങി. അവരുടെ സംസാരത്തെ നിര്‍ത്തിയത് വെയ്റ്റർ കൊണ്ട് വന്ന 2 ബിരിയാണി ആയിരുന്നു. ബിരിയാണി കണ്ടതും ഗോകുല്‍ പെട്ടന്ന് തന്നെ കഴിക്കാന്‍ തുടങ്ങി. ആ ധൃതിയില്‍ കുറച്ച് വറ്റ് മേശയില്‍ വീണു. ഇത് കണ്ടതും ഒരു തമാശ രൂപേണ വൃന്ദ ചോദിച്ചു, “എന്താടാ ഈ കാണിക്കുന്നെ? നിനക്ക് ഒരു table manners ഇല്ലേ?” ഇത് കേട്ടതും ഗോകുലിന്റെ മുഖം മാറി. അവന് അനങ്ങാന്‍ പറ്റാതായി. അവന് പെട്ടന്ന് അവന്റെ സ്വപ്നത്തിലേക്ക് പോയി.
അവിടെ അവന് അവന്റെ അമ്മയെയും അച്ഛനെയും കണ്ടു. അവര്‍ തീൻ മേശയില്‍ ഇരിക്കുകയാണ്. അവന്റെ മുന്പില് അവന്റെ അമ്മ, ഒരു കുപ്പിയില്‍ നിന്ന് മദ്യം കുടിക്കുകയാണ്. അവന്റെ വലത്തേ വശത്ത് അവന്റെ അച്ഛന് ഇരിക്കുന്നു. അച്ഛന് വളരെ വൃത്തിയോടെ ഭക്ഷണം കഴിക്കുകയാണ്. ഗോകുല്‍ അവന്റെ പ്ലേറ്റില്‍ നിന്നും കറിവേപ്പില എടുത്ത് പുറത്തേക്ക് വെച്ചു. ഇത് കണ്ടതും അവന്റെ അച്ഛന് കസേരയില്‍ നിന്ന് എഴുനേറ്റു. എന്നിട്ട് ഗോകുലിന്റെ പുറകില്‍ വന്ന് നിന്നു. അവന് പുറകില്‍ അവന്റെ അച്ഛന്റെ സാന്നിധ്യം അറിയുന്നുണ്ടായിരുന്നു. അവന് പേടിച്ച് വിറച്ച് അവിടെ ഇരുന്നു.
അവന്റെ അച്ഛന് അവന്റെ തോളില്‍ കൈ വെച്ച് പതിയെ അമര്‍ത്തി. അവനെ അത് വല്ലാതെ അസ്വസ്ഥന്‍ ആക്കി. അവന്റെ അച്ഛന് അവനോട് പറഞ്ഞു,
“നിന്റെ അടുത്ത് ഞാന്‍ എത്ര തവണ പറഞ്ഞിട്ടുണ്ട് ഭക്ഷണം നേരെ കഴിക്കണം എന്ന്. നിനകൊക്കെ എത്ര പറഞ്ഞാലും മനസിലാവില്ലല്ലോ. ഒരു table manners പോലും ഇല്ലാത്ത കുറെ എണ്ണങ്ങള്‍.”
ഇത് കേട്ടതും അവന്റെ അമ്മ എഴുനേറ്റ് പോയി. അവന്റെ അച്ഛന് വീണ്ടും പറഞ്ഞു,
“ആ ഒരു കാര്യം പറയുമ്പോ അപ്പൊ എണീറ്റ് പോകും. കഷ്ടം. നീ അത് ഒന്നും നോക്കണ്ട ഗോകുല്‍. ആ കറിവേപ്പില എടുത്ത് കഴിക്ക്. ആ ചോറ് പുറത്ത് പോയത് ഒക്കെ എടുക്ക്. Come on fast!”
ഗോകുല്‍ കറിവേപ്പില എടുക്കാന്‍ തുടങ്ങി. പെട്ടന്ന് അവന്റെ അച്ഛന് അവന്റെ കൈയ്യില്‍ കേറി പിടിച്ചു, എന്നിട്ട് പറഞ്ഞു,
“കൈ കൊണ്ട് അല്ല. വാ കൊണ്ട്. This is your punishment.”
ഇത് പറഞ്ഞതും ഗോകുലിന്റെ മുഖത്ത് വല്ലാത്ത ഒരു ഭയം വന്നു. അവന് നിസ്സ്ഹായന് ആയിരുന്നു. അവന് അവന്റെ അമ്മയെ വിളിക്കാന്‍ പറ്റില്ലായിരുന്നു, കാരണം അവന് അറിയാം അവന്റെ അമ്മയെ വിളിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവും എന്ന്. അവന് പതുക്കെ അവന്റെ തല കുനിച്ച് കറിവേപ്പില തീന്മേശയില് നിന്ന് വായിലേക്ക് എടുക്കാന്‍ തുടങ്ങി. അപ്പോഴേക്കും പെട്ടന്ന് അവന്റെ അച്ഛന് അവന്റെ കഴുത്തിലേക്ക് ആഞ്ഞ് അടിച്ചു.
ഗോകുല്‍ പെട്ടന്ന് അവന്റെ സ്വപ്നത്തില്‍ നിന്ന് എഴുനേറ്റു. വൃന്ദ അവനെ തട്ടി വിളിക്കുന്നുണ്ടായിരുന്നു. ഗോകുല്‍ അപ്പോഴും അവന്റെ സ്വപ്നത്തിന്റെ hangoverഇല് ആയിരുന്നു. അവന് വൃന്ദയോട് ചോദിച്ചു,
“എന്താ പറ്റിയെ?”
വൃന്ദ ഒരു ചെറിയ ഞെട്ടലോടെ പറഞ്ഞു,
“നീ 30 second നേരത്തേക്ക് total blank out ആയി. ഞാന്‍ പേടിച്ച് പോയി.”
ഗോകുല്‍ അവന്റെ കസേരയില്‍ നിന്ന് എഴുനേറ്റു, എന്നിട്ട് വൃന്ദയോട് പറഞ്ഞു,
“ഞാന്‍ ഇപ്പൊ വരാം.”
ഇതും പറഞ്ഞ് അവന് ബാത്ത്രൂമിലെക്ക് നടന്നു. വൃന്ദ അവളുടെ കസേരയില്‍ തന്നെ ഇരിക്കുന്നുണ്ടായിരുന്നു, അവനെയും നോക്കി, ഒരു പേടിച്ച മുഖഭാവത്തോടെ. ഗോകുല്‍ ബാത്ത്രൂമിലെക്ക് കേറി, എന്നിട്ട് അവന്റെ മുഖം കഴുകി. അവന് കണ്ണാടിയില്‍ കുറച്ച് നേരം നോക്കി നിന്നു. എന്നിട്ട് അവന് മൂത്രം ഒഴിക്കാന്‍ വേണ്ടി പോയി. മൂത്രം ഒഴിക്കുന്ന സമയത്ത് പെട്ടന്ന് അവന് തല കറങ്ങുന്ന പോലെ തോന്നി. അവന് അടുത്തുള്ള ചുമരില്‍ ചാരി നിന്നു. അവന് പതുക്കെ washbasinന്റെ അടുത്തേക്ക് നടന്നു.
അപ്പോഴാണ് അവന് ശ്രദ്ധിച്ചത്, അവന്റെ പാന്റ് നനഞ്ഞ് ഇരിക്കുന്നത്. അവന് വളരെ വേഗത്തില്‍ അത് കഴുകാന്‍ തുടങ്ങി. അവന്റെ ഹൃദയമിടുപ്പ് കൂടി. അവന് ശ്വാസം കിട്ടാത്ത പോലെ തോന്നി. അവന് വീണ്ടും ഒരു സ്വപ്നത്തിലേക്ക് വീഴാന്‍ പോവുകയായിരുന്നു. അവന് ഉറക്കെ കരയാന്‍ തുടങ്ങി,
“അയ്യോ എന്നെ തല്ലല്ലേ. പ്ലീസ് അറിയാതെ പറ്റിയത.”
ഇതും പറഞ്ഞ് അവന് അവന്റെ കൈകള്‍ ഉയര്‍ത്തി ആരുടെയോ കയ്യില്‍ നിന്നും അടി കിട്ടുന്നത് തടയുന്ന പോലെ കാണിച്ചു. കുട്ടിക്കാലത്തും അവന് ഇതേ പോലെ ചെയ്തിടുണ്ടായിരുന്നു, അവന്റെ അച്ഛന് അവനെ ബെല്‍റ്റ് കൊണ്ട് അടിക്കുന്ന സമയത്ത്. അവന് അവന്റെ ട്രൌസറില് അറിയാതെ മൂത്രം ഒഴിച്ചതിനു അവന്റെ അച്ഛന് അവനെ ലെതെര്‍ ബെല്‍റ്റ് കൊണ്ട് അടിച്ചുക്കൊണ്ട് പറഞ്ഞു,
“നാണം ഉണ്ടോട നിനക്കൊകെ. ഇതൊക്കെ ഇനി ആര് വൃത്തി ആക്കി തരും എന്നാ വിചാരം? നിന്റെ അമ്മെക്കോ നിന്നെ വേണ്ട. എന്നെ കൊണ്ടൊന്നും പറ്റില്ല.”
അവന് അവന്റെ അച്ഛന്റെ കാല് പിടിച്ച് കരഞ്ഞു. കുറച്ച് കഴിഞ്ഞ് അവന് തളര്‍ന്നത് കണ്ട് അവന്റെ അച്ഛന് അടി നിര്‍ത്തി. അവന് അവശനായി ഒരു മൂലയില്‍ ഇരുന്നു. ലെതര്‍ ബെല്‍റ്റും പിടിച്ച് നിക്കുന്ന അവന്റെ അച്ഛന്റെ നിഴല്‍ അവന്റെ അടുത്ത് പതിക്കുന്നുണ്ടായിരുന്നു.
ഗോകുല്‍ പെട്ടന്ന് അവന്റെ സ്വപ്നത്തില്‍ നിന്നും എഴുനേറ്റു. അവനെ ഒരു അപരിചിതന് തട്ടി എണീപിക്കുകയായിരുന്നു. അവന് ചാടി എഴുനേറ്റു. എന്നിട്ട് സമയം നോക്കി. മണി 2.15 ആയിരുന്നു. അവന് മുഖം പെട്ടന്ന് കഴുകി അവിടുന്ന് ഇറങ്ങി വൃന്ദയുടെ അടുത്ത് എത്തി. അവന് കസേരയില്‍ ഇരുന്നു. വൃന്ദ ഗോകുലിനോട് ചോദിച്ചു,
“എന്താ ഇത്ര വൈകിയേ? ഞാന്‍ പേടിച്ച് ഇരിക്കുവാര്ന്നു.”
ഗോകുല്‍ ഒന്നും മിണ്ടിയില്ല. അവന് നല്ലോണം വിയര്‍ക്കുന്നുണ്ടായിരുന്നു. വൃന്ദ ഇത് കണ്ടു. അവള് അവനോട് ചോദിച്ചു,
“എടാ നീ നല്ലോണം വിയര്‍ക്കുന്നുണ്ടല്ലോ. എന്തെങ്കിലും കുടിക്കാന്‍ വേണോ?”
ഗോകുല്‍ അപ്പോഴും ആ സ്വപ്നത്തിന്റെ ഞെട്ടലില്‍ ആയിരുന്നു. വേണം എന്ന അര്‍ഥത്തില്‍ അവന് തല ആട്ടി. അവര്‍ 2 ജ്യൂസ് ഓര്‍ഡര്‍ ചെയ്തു. അവര്‍ രണ്ട് പേരും ഒന്നും മിണ്ടാതെ കുറച്ച് നേരം ഇരുന്നു. ഗോകുലിന്റെ മുഖം കണ്ട് വൃന്ദ ചോദിച്ചു,
“ഇങ്ങനെ ആണെങ്കില്‍ ഇത് ശെരി ആവും എന്ന് തോന്നുന്നില്ല. എന്താ പ്രശ്നം എന്ന് എന്നോട് പറഞ്ഞ് കൂടെ? ഒന്നും മിണ്ടാതെ ഇങ്ങനെ ഇരിക്കാന്‍ ആണെങ്കില്‍ ഞാന്‍ പോവും.”
ഗോകുല്‍ വൃന്ദയെ ഒന്ന് നോക്കി. വൃന്ദക്ക് മനസിലായി ഗോകുലിനു ദേഷ്യം വരുന്നുണ്ട് എന്ന്. ഗോകുല്‍ അവളോട് ദേഷ്യത്തോടെ ചോദിച്ചു,
“നീ പോവുമോ? എന്നെ വിട്ട് പോവുമോ?”
വൃന്ദക്ക് മൊത്തത്തില്‍ മടുത്തു. അവള് ഒന്നും ആലോചിക്കാതെ ഉത്തരം പറഞ്ഞു,
“ആ പോവും. എനിക്ക് മടുത്തു.”
ഇത് കേട്ടതും ഗോകുല്‍ വീണ്ടും അവന്റെ സ്വപ്നത്തിലേക്ക്, അവന്റെ കുട്ടിക്കലതേക്ക് പോയി.
അവന് ഒരു വീടിന്റെ അകത്ത് ഫുട്ബോള്‍ തട്ടി കളിക്കുകയാണ്. അറിയാതെ ബോള്‍ ഒരു ഗ്ലാസ് പീസില്‍ തട്ടി. അത് താഴെ വീണ് ചിതറി തെറിച്ചു. അത് കണ്ട് അവന്റെ അച്ഛന് ചീത്ത വിളിക്കാന്‍ തുടങ്ങി. അവന്റെ അമ്മ ഒരു vacuum ക്ലീനെര് എടുത്ത് വൃത്തി ആക്കാന്‍ തുടങ്ങി.
ആ vacuum ക്ലീനെരിന്റെ ശബ്ദം അവന്റെ ചെവിയിലേക്ക് തുളച്ച് കേറി. ആ vacuum ക്ലീനെര് ഓരോ ചില്ല് പൊട്ടും അകത്തേക്ക് വലിച്ച് കൊണ്ടിരുന്നു. അവന്റെ അച്ഛന് അവന്റെ അമ്മയേ ചീത്ത വിളിക്കാന്‍ തുടങ്ങി. ആ ബഹളത്തില്‍ അവന് അവന്റെ അമ്മ പറയുന്നത് കേട്ടു,
“എനിക്ക് മടുത്തു. ഞാന്‍ ഇറങ്ങി പോവാന്‍ പോവാ.”
അവന് അവന്റെ ഫുട്ബോള്‍ കയ്യില്‍ ഇറുക്കി പിടിച്ച് നിന്ന് ആ ഒരു ഭയാനകമായ കാഴ്ച കണ്ടു. അവന്റെ അച്ഛന് അവന്റെ അമ്മയെ കഴുത്തിനുപിടിച്ച് പൊക്കി. അവന്റെ അമ്മ ആ കൈകളില്‍ പിടയുന്നുണ്ടായിരുന്നു. അമ്മയുടെ കയ്യില്‍ നിന്നും vacuum ക്ലീനെര് നിലത്തേക്ക് വീണു.
ഈ സമയത്ത് അവന്റെ അച്ഛന് ഗോകിലിനു നേരെ തല തിരിച്ചു. അവന് അവന്റെ അച്ഛന്റെ മുഖം കണ്ട് ഞെട്ടി. അവന് അവനെ തന്നെ ആയിരുന്നു അവന്റെ അച്ഛന്റെ മുഖം ആയിട്ട് കണ്ടത്. ഗോകുല്‍ അവന്റെ അമ്മയെ കഴുത്തില്‍ പിടിച്ച് പൊക്കുകയായിരുന്നു. അവന്റെ അമ്മയുടെ മുഖം ആയി അവന് കണ്ടത് വൃന്ദയുടെ മുഖം ആയിരുന്നു. പെട്ടന്ന് അവന് സ്വബോധം തിരിച് കിട്ടി. അവന് അപ്പോഴാണ് മനസിലാക്കിയത് അവന് ശെരിക്കും വൃന്ദയുടെ കഴുത്തില്‍ പിടിച്ച് പൊക്കിയിരിക്കുകയായിരുന്നു എന്ന്.
Screenplay
Copyrights:
A short film “Upabodham” by Pranav K K ,Ernakulam ,Kerala. He has done Story, Script, Cinematography , Editing and Direction as part of his Diploma video.