കോട്ടയം ജില്ലയിലെ ഒരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി വിളിച്ചോതുന്ന ഒരു തറവാട് വീട് . ഒരു കുട്ടി സ്കൂള്‍ വിട്ട് നടന്നു വരുന്നു. ഒരു പുളിമരത്തിന്റെ ചുവട്ടില്‍ കാസര്‍ഗോഡ് നിന്നും വന്ന അവളുടെ ചേട്ടന്‍ അവിടെ ഇരുന്ന് ഫോണിൽ എന്തോ ചെയ്യുന്നുണ്ടായിരുന്നു. ചേട്ടനെ കണ്ടപ്പോള്‍ അവളുടെ മുഖത്ത് നല്ല സന്തോഷം വന്നു.അവള്‍ ചേട്ടന്റെ അടുത്തായി ഇരുന്നു. അവള്‍ ചേട്ടനോട് എപ്പഴാ വന്നതെന്ന് ചോദിച്ചു. ചേട്ടന്‍ മറുപടി കൊടുത്തു. ചേട്ടൻ അവളോട് സ്കൂൾലെ വിശേഷങ്ങൾ അന്വേഷിക്കുന്നു.
അവൾ ചേട്ടന് മറുപടി കൊടുക്കുന്നു. ചേട്ടൻ ഒന്ന് മൂളിയിട്ട് ഫോണിൽ നോക്കുന്നു. അവൾ കയ്യിലുണ്ടായിരുന്ന ബാഗ് തുറന്നു ഒരു പുസ്തകം എടുത്ത് പേജ് മറിച്ച് കൊണ്ടിരുന്നു. ആ സമയം ചേട്ടൻ ആരുടെയോ അടുത്ത് ഫോണിൽ വോയിസ് മെസ്സേജ് അയക്കുന്നു. ശേഷം അവൾ ചേട്ടനോട് തെയ്യത്തെ സംശയം ചോദിക്കുന്നു. ചേട്ടൻ അവളോട് അതിപ്പോ എവിടുന്ന് കിട്ടിയതെന്ന് ചോദിക്കുന്നു. അവൾ ഒന്ന് പുസ്തകത്തിലേക്ക് നോക്കുന്നു. ചേട്ടൻ അത് കണ്ട് ഒന്ന് മൂളിയിട്ട് കുറച്ച് തിരക്കുണ്ടെന്ന് പറയുന്നു. അവളുടെ വാശിക്ക് മുന്നിൽ ചേട്ടന് പിടിച്ച് നിൽക്കാൻ പറ്റിയില്ല. ചേട്ടൻ പറയാമെന്ന് പറയുന്നു. ശേഷം കഥ പറയുന്നു
“ വടക്കന്‍ കേരളത്തില്‍ അതായത് നമ്മുടെ നാട്ടില്‍ എല്ലാം കണ്ടു വരുന്നതാണ് തെയ്യം. ഇത് ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി രൂപികരിക്കപെട്ട കലാരൂപമാണ്.”
ഇത് കേട്ടതും അവള്‍ ചേട്ടനോട് ചോദിച്ചു.
“അപ്പോള്‍ ഇത് ഒരാളാണോ അതോ ഒരുപാട് പേര്‍ ഉണ്ടോ ?”
ഇത് കേട്ടതും ചേട്ടന്‍ ഒന്ന് ചിരിച് കൊണ്ട് പറഞ്ഞു.
“അല്ല കുഞ്ഞി ചില തെയങ്ങള്‍ക്ക് അതിന്‍റെതായ അതീന്റെതായ വൃഥാനുഷ്ട്ടനവും എടുക്കേണ്ടത് ഉണ്ട്. ഓരോ തെയ്യത്തിനു പിന്നിലും അതിന്‍റെതായ കഥകള്‍ ഉണ്ട്. പണ്ടത്തെ കുറെ വീരന്മാരെ കുറിച്ചും നമ്മുടെ വിശ്വാസവും എല്ലാം അടങ്ങുന്നതാണ് തെയ്യത്തിന്റെ കഥകള്‍. തെയം കെട്ടാന്‍ വേണ്ടി പ്രത്യേകം ആചാരം ലഭിച്ചവരുണ്ട്. ഏകദേശം തുല മാസത്തില്‍ നീലേശ്വരത്തെ വീരാര്‍ക്കാവില്‍ വെച്ചാണ് തെയ്യക്കാലത്തിന്റെ തുടക്കം കുറിക്കുന്നത്. നമ്മുടെ സങ്കടങ്ങള്‍ കേട്ടും അനുഗ്രഹം തന്നും ഒരു ഇടവപ്പാതി ആവുമ്പോഴേക്കും നീലേശ്വരത്തെ മന്നന്‍ പുറത്തു കാവിലെ കലഷത്തോട് കൂടി തെയ്യ കാലം അവസാനിക്കും.”
ഇത് കേട്ടതും അവള്‍ അടുത്ത ചോദ്യം ചോദിച്ചു.
“അല്ല ചേട്ടാ അപ്പൊ ഈ തെയ്യം എങ്ങനെയാണ് വരുന്നത് ?”
ഇത് കേട്ട് ചേട്ടന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു.
“അമ്പലങ്ങള്‍ക്കടുത്ത് ഒരു ചെറിയ അണിയറ ഉണ്ടാകും. അതിനകത്ത് വെച്ചാണ് തെയ്യത്തിന്
മുഖതെഴുത്തുന്നതും, തേയ്ക്കുന്നതും, പിന്നെ ആടയാഭരണങ്ങള്‍ ധരിക്കുകയും ഒക്കെ ചെയ്യുന്നത്.”
അവള്‍ ചേട്ട്നോട് ചോദിച്ചു.
“ചേച്ചി അപ്പോള്‍ makeup ചോരിയൊക്കെ ചെയ്യുലെ ? അല്ല ചേച്ചി അപ്പോള്‍ നാട്ടില്‍ അപ്പോള്‍ കുറെ തെയ്യം ഉണ്ടാകുമോ ?”
അവളുടെ കുസൃതി ചോദ്യം കേട്ട് ചേട്ടന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഇല്ല മക്കളെ തെയ്യത്തിന് ഉപയോഗിക്കുന്നത് പ്രകൃതിയില്‍ നിന്നെടുക്കുന്ന ചമയങ്ങലാണ്. .ഇപ്പോൾ അത് പുറത്ത് നിന്നും വാങ്ങിയാണ് ഉപയോഗിക്കുന്നത്. മനയോല, അരിചാന്ത്, മഞ്ഞള്‍, മഷി, എന്നിവയാണ് ഉപയോഗിക്കുന്നത്. എഴുത്താളാര്‍ ആണ് മുഗതെഴുതുന്നവര്‍. അത്രയ്ക്കും ക്ഷമയോടെയും സമയ മെടുത്തുമാണ് അവര്‍ അത് ചെയ്യുന്നത്. പിന്നെ 500 റില്‍ അധികം തെയ്യ കോലങ്ങള്‍ ഉണ്ടെന്നാണ് പറയുന്നത്.പക്ഷെ 120 ഓളം തെയ്യങ്ങളാണ് സാധാരനയായിട്ടുള്ളത്. പൊട്ടന്‍, വിഷ്ണുമൂര്‍ത്തി, ചാമുണ്ടി, വേട്ടയ്ക്കൊരുമകന്‍ എന്നിങ്ങനെ കുറെ തെയ്യങ്ങലുണ്ട്. പിന്ന തെയ്യത്തിന്റെ കഥ അനുസരിച്ച് തോറ്റം പാട്ടും ഉണ്ടാകും. ചില തെയ്യങ്ങള്‍ക്ക് രാത്രി തോറ്റം പതിവുണ്ട്. ചിലതെയ്യങ്ങള്‍ക്ക് വെള്ളാട്ടവും ഉണ്ടാകും. ചെണ്ടയുടെ താളത്തിലാണ് തെയ്യം ഉറയുന്നത്. ഇനിയുമേറെ പറഞ്ഞാല്‍ എന്റെ മോള്‍ക്ക് ഒന്നും മനസിലാവില്ല. മോന്‍ വലുതായാലും ഇത് പറഞ്ഞാല്‍ തീരൂല അത്രയ്ക്കും ഉണ്ട് പറയാന്‍ വേണ്ടിയിട്ട്.